മനാമ: ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) മെയ് 4 നും 10 നും ഇടയില്‍ നടത്തിയ 1,097 പരിശോധനകളിലും 13 സംയുക്ത കാമ്പയ്നുകളിലുമായി 25 നിയമലംഘകരെ പിടികൂടി. 112 അനധികൃത പ്രവാസികളെ നാടുകടത്തുകയും ചെയ്തു. കോസ്റ്റ് ഗാര്‍ഡ്, മറ്റ് മന്ത്രാലയങ്ങള്‍ എന്നിവരുമായി സഹകരിച്ചാണ് എന്‍പിആര്‍എ പരിശോധന നടത്തിയത്.
2023 ജനുവരി മുതല്‍ ഇതുവരെ 74,000-ത്തിലധികം പരിശോധനകള്‍ നടത്തി. 8,709 പേരെ നാടുകടത്തി. തൊഴില്‍ വിപണിയെ സംരക്ഷിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ എല്‍.എം.ആര്‍.എ നടത്തുന്നുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വെബ്സൈറ്റ് വഴിയോ തവാസുല്‍ വഴിയോ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.