bahrainvartha-official-logo
Search
Close this search box.

പ്രവാസികൾക്ക് നിക്ഷേപ അവസരം ഒരുക്കി കൊച്ചി മെട്രോ

metro

കൊച്ചി: കൊച്ചി മെട്രോയും നോര്‍ക്കാ റൂട്സും ചേർന്ന് പ്രവാസികൾക്കായി നിക്ഷേപ അവസരമൊരുക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റ്, ബിസിനസ് സെന്‍റര്‍, കോഫി ഷോപ്പ്, ഐസ്ക്രീം പാര്‍ലര്‍, മറ്റ് ഔട്ലെറ്റുകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കുള്ള സൗകര്യമാണ് കൊച്ചി മെട്രോ പ്രവാസികള്‍ക്കായി ഒരുക്കുന്നത്.

നോര്‍ക്കാ റൂട്സുമായി കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷനുണ്ടാക്കിയ ധാരണ പ്രകാരം നോര്‍ക്കാ റൂട്സ് വഴി അപേക്ഷ നല്‍കുന്ന പ്രവാസികള്‍ക്ക് നിലവിലുള്ള വാടകയില്‍ 25 ശതമാനം പ്രത്യേക ഇളവ് ലഭിക്കും. ഏഴു മുതല്‍ പത്ത് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. താല്‍പര്യമുള്ള പ്രവാസികള്‍ നോര്‍ക്കാറൂട്സിന്‍റെ ബിസിനസ് ഫെസിലിറ്റേഷന്‍ വിഭാഗവുമായി ബന്ധപ്പെടണമെന്ന് നോര്‍ക്കാ റൂട്സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

താല്പര്യമുള്ള പ്രവാസികൾക്ക് nfbc.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലൂടെയോ 9136944492 എന്ന വാട്സാപ് നമ്പരിലൂടെയോ ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപാര്‍ട്മെന്‍റ് പ്രൊജക്റ്റ് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി പദ്ധതിക്കു കീഴില്‍ രജിസറ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് വിവിധ ജില്ലകളില്‍ സംരഭകത്വ പരിശീലനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!