മനാമ: രാജ്യത്ത് ഞണ്ടുകളെ പിടിക്കുന്നതിനുള്ള നിരോധനം സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് നീക്കി. മേയ് 15 മുതല്‍ ഉത്തരവ് നിലവില്‍ വരും. രണ്ട് മാസത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരോധന കാലയളവില്‍ നിരീക്ഷണത്തിലും നിയമനം നടപ്പാക്കലിലും ഏര്‍പ്പെട്ടിരിക്കുന്ന പങ്കാളി സ്ഥാപനങ്ങളുടെ ശ്രമങ്ങളെ ഡയറക്ടറേറ്റ് പ്രശംസിച്ചു. കൂടാതെ നിരോധനത്തോടുള്ള സഹകരണത്തിനും പരിപാലനത്തിനും മത്സ്യബന്ധന മേഖലയെ പ്രശംസിക്കുകയും ചെയ്തു.