മനാമ: ബഹ്റൈന്‍ പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി 23 എംപിമാര്‍ അവതരിപ്പിച്ചു. അബ്ദുല്‍വാഹിദ് ഖരാത നേതൃത്വം നല്‍കുന്ന ഈ നിര്‍ദേശം, ബഹ്റൈന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 ലെ ഖണ്ഡിക (ബി) ഭേദഗതി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ബഹ്റൈനികള്‍ക്ക് അവരുടെ അക്കാദമിക്, പ്രൊഫഷണല്‍ യോഗ്യതകളെ അടിസ്ഥാനമാക്കി യഥാര്‍ത്ഥ തൊഴിലവസരങ്ങള്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ് എന്നാണ് ഭേദഗതിയില്‍ പറയുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 92, പാര്‍ലമെന്റിന്റെ ആഭ്യന്തര ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 87, 90 എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശുപാര്‍ശ.