മനാമ: ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ അവബോധം വളര്‍ത്തുന്നത്തിനുള്ള ശ്രമങ്ങള്‍ ബഹ്റൈന്‍ ശക്തമാക്കി. ഓണ്‍ലൈന്‍ തട്ടിപ്പിനെതിരായ ‘സ്വയം സംരക്ഷിക്കുക ജാഗ്രത പാലിക്കുക’ കാംപയ്ന്‍ സ്ഥാപകനായ ഡോ. മെഷാല്‍ അല്‍ തവാദി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് കര്‍ശനമായ മുന്നറിയിപ്പ് നല്‍കി.
സൈബര്‍ തട്ടിപ്പ് രീതികള്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ ടൗണ്‍ സോഷ്യല്‍ ചാരിറ്റി സൊസൈറ്റി ആസ്ഥാനത്ത് സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിച്ച ‘വഞ്ചനയില്‍ നിന്ന് സിവില്‍ സമൂഹങ്ങളെ സംരക്ഷിക്കല്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. അല്‍ തവാദി.