മനാമ: മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി 77 സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങിയ വിനോദസഞ്ചാരികളായ സഹോദരികള്‍ക്ക് തടവുശിക്ഷ. ഇവര്‍ സിറിയന്‍ പൗരരാണ്. 21,800 ബഹ്റൈന്‍ ദിനാറിലധികം പണമാണ് സഹോദരികള്‍ തട്ടിയെടുത്തത്.
ഇവരെ സഹായിച്ച ജോര്‍ദാനിയന്‍ പൗരനും ഹൈ ക്രിമിനല്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. 26 വയസ്സുള്ള പുരുഷന് ആറ് വര്‍ഷം തടവും 100,000 ബഹ്റൈന്‍ ദിനാര്‍ പിഴയും സ്ത്രീകള്‍ക്ക് ഓരോരുത്തര്‍ക്കും നാല് വര്‍ഷം തടവ് ശിക്ഷയുമാണ് വിധിച്ചത്,.