മനാമ: മുഹറഖ് ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ്, കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് ബീച്ചുകളില്‍ സുരക്ഷാ അവബോധ കാമ്പയിന്‍ ആരംഭിച്ചു. ബീച്ച് സന്ദര്‍ശിക്കുന്നവരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം, സിവില്‍ സൊസൈറ്റി സംഘടനകളുമായും താമസക്കാരുമായും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ കാമ്പയിന്‍.
കുട്ടികള്‍ നീന്തുമ്പോള്‍ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, ലൈഫ് ജാക്കറ്റുകള്‍ ധരിക്കേണ്ടതിന്റെ പ്രാധാന്യം, കാറ്റ് പോലുള്ള അപകടകരമായ കാലാവസ്ഥയില്‍ നീന്തല്‍ ഒഴിവാക്കുക എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ രീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് കാമ്പയിന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കാമ്പയിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഒന്നിലധികം ഭാഷകളിലുള്ള ലഘുലേഖകളും വിതരണം ചെയ്തു.