മനാമ: ബഹ്റൈന്‍ വോയ്സ് ഓഫ് ട്രിവാന്‍ഡ്രം (വി.ഒ.ടി) ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈന്‍ ചാപ്റ്ററുമായി ചേര്‍ന്ന് സല്‍മാനിയ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് ക്യാമ്പില്‍ രക്തം ദാനം ചെയ്തു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.ഒ.ടി പ്രസിഡന്റ് സിബി കുര്യന്‍ അധ്യക്ഷത വഹിച്ചു.
ബിഡികെ ചെയര്‍മാന്‍ കെ.ടി സലിം, പ്രസിഡന്റ് റോജി ജോണ്‍, വി.ഒ.ടി ജനറല്‍ സെക്രട്ടറി അരവിന്ദ് പി.ജി, ലേഡീസ് വിങ്ങ് പ്രസിഡന്റ് ശില്‍പ, സെക്രട്ടറി ആയിഷ സിനോജ് എന്നിവര്‍ സംസാരിച്ചു.
വി.ഒ.ടി വൈസ് പ്രസിഡന്റ് മനോജ് വര്‍ക്കല, ജോയിന്റ് സെക്രട്ടറി സെന്‍ ചന്ദ്ര ബാബു, സെക്രട്ടറി നിബിന്‍, ഫിനാന്‍സ് സെക്രട്ടറി മണിലാല്‍, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ബിഡികെ ജനറല്‍ സെക്രട്ടറി ജിബിന്‍ ജോയ്, ട്രെഷര്‍ സാബു അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് സുരേഷ് പുത്തന്‍വിളയില്‍, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, അസിസ്റ്റന്റ് ട്രെഷര്‍ രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ സുനില്‍ മനവളപ്പില്‍, സലീന റാഫി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീജ ശ്രീധരന്‍, ഫാത്തിമ സഹല, അബ്ദുല്‍ നഫീഹ്, അസീസ് പള്ളം, എന്നിവര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.