മനാമ: ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് പണം തട്ടുന്ന സംഘടിത കുറ്റവാളികളുടെ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പുമായി ബഹ്‌റൈനിലെ സൈബര്‍ സുരക്ഷാ വിദഗ്ധര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
എഐ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വ്യാജ വീഡിയോകള്‍, ഓഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് ഇരകളെ വിശ്വസിപ്പിച്ച് പണം കൈക്കലാക്കുന്ന ഈ തട്ടിപ്പുകള്‍ക്കെതിരെ ബഹ്റൈന്‍ പ്രതിരോധം ശക്തമാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വിഭാഗം ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ അബ്ദുള്ള പറഞ്ഞു.