മനാമ: ബലി പെരുന്നാളിനോടനുബന്ധിച്ച് കന്നുകാലികളെ വാങ്ങുന്നവര്‍ വ്യാജ ഓണ്‍ലൈന്‍ വ്യാപാരികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. കുറഞ്ഞ വിലക്ക് വില്‍പ്പനയ്ക്ക് കന്നുകാലികള്‍ ഉണ്ടെന്ന് അവകാശപ്പെട്ട് നിരവധി തട്ടിപ്പുകാര്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലും അക്കൗണ്ടുകള്‍ നടത്തുന്നുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി പറഞ്ഞു.
മുന്‍കൂറായി പണമടച്ച് കന്നുകാലികളെ ബുക്ക് ചെയ്യാനാണ് സോഷ്യല്‍ മീഡിയയിലെ കച്ചവടക്കാര്‍ ആവശ്യപ്പെടുന്നത്. പണം ലഭിച്ചതിന് ശേഷം കച്ചവടക്കാര്‍ വാഗ്ദാനങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നുവെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി അറിയിച്ചു. തട്ടിപ്പിനിരയായവര്‍ക്ക് 992 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.