മനാമ: 2025-ല്‍ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം. യുകെ ആസ്ഥാനമായുള്ള എയര്‍ ട്രാന്‍സ്പോര്‍ട്ട് റേറ്റിംഗ് ഓര്‍ഗനൈസേഷനായ സ്‌കൈട്രാക്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 25 ദശലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം നേട്ടം കരസ്ഥമാക്കിയത്.
ന്യൂ ചിറ്റോസ് വിമാനത്താവളം (ജപ്പാന്‍), സെന്‍ട്രെയര്‍ നഗോയ (ജപ്പാന്‍), ഒസാക്ക ഇറ്റാമി വിമാനത്താവളം (ജപ്പാന്‍), ഹെല്‍സിങ്കി-വാന്റ (ഫിന്‍ലാന്‍ഡ്), അഡലെയ്ഡ് വിമാനത്താവളം (ഓസ്ട്രേലിയ), കാം റാന്‍ അന്താരാഷ്ട്ര വിമാനത്താവളം (വിയറ്റ്‌നാം), ക്വിറ്റോ അന്താരാഷ്ട്ര വിമാനത്താവളം (ഇക്വഡോര്‍), ഹ്യൂസ്റ്റണ്‍ ഹോബി വിമാനത്താവളം (യുഎസ്എ), ബ്രിസ്‌ബേന്‍ വിമാനത്താവളം (ഓസ്ട്രേലിയ) എന്നീ വിമാനത്താവളങ്ങള്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടി.
ടോക്കിയോ ഹനേഡ വിമാനത്താവളം ലോകത്തിലെ ഏറ്റവും വൃത്തിയുള്ള മേജര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പദവി നേടി. ഉയര്‍ന്ന ട്രാഫിക്കുള്ള ടെര്‍മിനലുകളില്‍ ശുചിത്വത്തിനുള്ള ആഗോള പട്ടികയിലാണ് ഹനേഡ വിമാനത്താവളം ഒന്നാമതെത്തിയത്.