മനാമ: മുഹറഖിലെ ചരിത്രപ്രസിദ്ധമായ തെരുവുകള്‍ പുനര്‍നിര്‍മിക്കുന്നു. പഴയ പട്ടണത്തിലെ നാല് പ്രധാന വഴികളാണ് പുനര്‍നിര്‍മിക്കുന്നതെന്ന് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് (ബിഎസിഎ) അറിയിച്ചു.
ശൈഖ് അബ്ദുള്ള അവന്യൂ, ശൈഖ് ഹമദ് അവന്യൂ, ബു മഹര്‍ അവന്യൂ, അല്‍ തിജ്ജാര്‍ അവന്യൂ എന്നിവയുടെ ഭാഗങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശൈഖ് ഹമദ് അവന്യൂവിന്റെ പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ 2025 ന്റെ തുടക്കത്തില്‍ പൂര്‍ത്തിയായിരുന്നു.