മനാമ: ലഹരി വസ്തുക്കള്‍ വില്‍ക്കുകയും കൈവശം വയ്ക്കുകയും ചെയ്ത നിരവധിപേര്‍ അറസ്റ്റില്‍. മുഹറഖ് ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വ്യത്യസ്ത സംഭവങ്ങളിലായാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ എല്ലാവരും ഏഷ്യക്കാരാണ്. ഇവരില്‍ നിന്നും ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ ആവശ്യമായ നിയമ നടപടികള്‍ ആരംഭിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.