മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി കിഷോര്‍ കുമാറിന് കെ.പി.എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ സ്വാഗതം പറഞ്ഞു.
ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ശ്രീകാന്ത് എംഎസ്, സാമൂഹ്യ പ്രവര്‍ത്തകനായ സെയ്ദ് ഹനീഫ, കെ.പി.എ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനില്‍കുമാര്‍, സെക്രട്ടറി രജീഷ് പട്ടാഴി, കെ.പി.എ സ്ഥാപക ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, കെ.പി.എ സ്ഥാപക ട്രഷറര്‍ രാജ് ഉണ്ണി കൃഷ്ണന്‍, മുന്‍ കെ.പി.എ അസിസ്റ്റന്റ് ട്രഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെ.പി.എ ട്രഷറര്‍ മനോജ് ജമാലിന്റെ ചടങ്ങിന് നന്ദി അറിയിച്ചു. കലവറ റസ്റ്റോറെന്റ് ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ കെ.പി.എ സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.