മനാമ: ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററില്‍ നടന്ന സംഗമം യൂനുസ് സലീമിന്റെ ഉദ്‌ബോധന ക്ലാസോടെ ആരംഭിച്ചു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വൈജ്ഞാനിക വികാസവും ധിഷണയും നേടിയെടുക്കാന്‍ ശ്രമമുണ്ടാകണം. ആത്മ പരിശോധന ശക്തമാക്കുകയും സജീവതയും സാമൂഹിക അവബോധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.
അസോസിയേഷന്‍ പ്രസിഡന്റ് സുബൈര്‍ എംഎം ആമുഖ ഭാഷണം നടത്തി. ധാര്‍മിക ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാവാന്‍ ഓരോ പ്രവര്‍ത്തകനും ശ്രമിക്കണമെന്നും പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാനും വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് തിരുത്തല്‍ വരുത്താനും സന്നദ്ധമാകേണ്ടതുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
ജാസിര്‍ പിപി പഠന ക്ലാസ് നടത്തിയ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്വി സ്വാഗതമാശംസിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ അവതരിപ്പിച്ചു. അമല്‍, തഹിയ ഫാറൂഖ്, ശമ്മാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. റിഫ ഏരിയ ആക്ടിംഗ് പ്രസിഡന്റ് അഹ് മദ് റഫീഖ് സമാപനം നിര്‍വഹിച്ചു.