മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ഇന്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി വയനാട്, ഡപ്യൂട്ടി പ്രസിഡനറുമാരായ കെ.സി സൈനുദ്ധീന്‍ സഖാഫി, അഡ്വ. എം.സി അബ്ദുല്‍ കരീം എന്നിവര്‍ക്ക് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി സ്വീകരണം നല്‍കി.
ഐ.സി.എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സിലിന് കീഴില്‍ വിവിധ രാജ്യങ്ങളിലായി വിദ്യഭ്യാസ സാമൂഹ്യ സേവന മേഖലകളില്‍ ചുരുങ്ങിയ കാലം കൊണ്ട് സക്രിയമായ പ്രവാസത്തിന്റെ തുടിപ്പായി മാറാനും നാടിന്റെ ആവശ്യങ്ങളിലും നവോത്ഥാന സേവന സംരംഭങ്ങളിലും സജീവ പങ്കാളിത്തം വഹിക്കാനും പ്രവാസം പ്രതിസന്ധിയാക്കാതെ സന്നദ്ധ സേവനത്തിനത്തിനിറങ്ങിയ അരലക്ഷത്തിലധികം വരുന്ന ഐ.സി.എഫ് പ്രവര്‍ത്തകര്‍ക്ക് ഇതിനകം സാധിച്ചിട്ടുണ്ടെന്ന് സ്വീകരണ സംഗമത്തില്‍ നിസാര്‍ സഖാഫി വ്യക്തമാക്കി.
സ്വീകരണ സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സാദിഖ് വെളിമുക്ക്, ഐ.സി.എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി, സെക്രട്ടറി ശമീര്‍ പന്നൂര്‍, സുലൈമാന്‍ ഹാജി, ഉസ്മാന്‍ സഖാഫി, റഫീക്ക് ലത്വീഫി വരവൂര്‍, അബ്ദുല്‍ സലാം മുസ്ലിയാര്‍ കോട്ടക്കല്‍, അബ്ദുല്‍ ഹഖീം സഖാഫി കിനാലൂര്‍ എന്നിവര്‍ സംബന്ധിച്ചു.