മനാമ: ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈന്റെ പത്താം വാര്‍ഷികാഘോഷം ശ്രദ്ധേയമായി. സുബി ഹോംസുമായി സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് സംഘടിപ്പിച്ച പരിപാടിയില്‍ യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി മുഖ്യ അതിഥിയായി. തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയില്‍ ലാഭേച്ഛയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യുന്ന ഇത്തരം കൂട്ടായ്മകളും വ്യക്തികളും സാധാരണ പ്രവാസികള്‍ക്ക് എന്നും ആശ്വാസമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രയാപ്പെട്ടു.
ബഹ്റൈനിലെ ‘നിരാലംബരുടെ തോഴന്‍’ എന്നറിയപ്പെട്ടിരുന്ന ചന്ദ്രന്‍ തിക്കോടി പരിപാടിയില്‍ അതിഥിയായി പങ്കെടുത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2019 ഡിസംബറില്‍ നാട്ടിലേയ്ക്ക് മടങ്ങിയ ഇദ്ദേഹം ഹോപ്പിന്റെ രക്ഷാധികാരിയും സ്ഥാപക അംഗവുമാണ്.
ഹോപ്പിന്റെ പ്രസിഡന്റും പ്രോഗ്രാമിന്റെ കണ്‍വീനറുമായ ഷിബു പത്തനംതിട്ട അധ്യക്ഷനായ ചടങ്ങിന് സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം ആശംസിച്ചു. രക്ഷാധികാരി നിസ്സാര്‍ കൊല്ലം ഹോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. രക്ഷാധികാരികളായ കെ.ആര്‍ നായര്‍, ഷബീര്‍ മാഹി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ വച്ച് ഹോപ്പിന്റെ പത്തുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ‘പ്രതീക്ഷയുടെ സഞ്ചാരപഥങ്ങള്‍’ എന്ന പേരില്‍ സുവനീര്‍ പ്രകാശനം നടന്നു. സുവനീറിന്റെ ആദ്യ കോപ്പി അഷ്റഫ് താമരശേരിയില്‍ നിന്നും ചന്ദ്രന്‍ തിക്കോടി ഏറ്റുവാങ്ങി.
സാമൂഹിക പ്രവര്‍ത്തകരായ നജീബ് കടലായി, കണ്ണൂര്‍ സുബൈര്‍, ഫ്രാന്‍സിസ് കൈതാരത്ത്, സുധീര്‍ തിരുനിലത്ത്, ബഷീര്‍ അമ്പലായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്ന സല്‍മാനിയ ഹോസ്പിറ്റലിലെ നഴ്സ്മാരെയും, പുഷപരാജിനെയും ചടങ്ങില്‍വച്ച് ആദരിച്ചു. ഡോ. പി.വി ചെറിയാന്‍, കെ.ടി സലിം ഉള്‍പ്പടെ ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും, സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍ ബോബി പുളിമൂട്ടില്‍ നന്ദി അറിയിച്ചു.
പ്രശസ്ത വയലിനിസ്റ്റ് അപര്‍ണ്ണ ബാബുവിന്റെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക്കല്‍ ഷോ പരിപാടിയുടെ ഭാഗമായി നടന്നു. താലിബ് ജാഫര്‍, അഷ്‌കര്‍ പൂഴിത്തല, സിബിന്‍ സലിം, മനോജ് സാംബന്‍, നിസ്സാര്‍ മാഹി, ജോഷി നെടുവേലില്‍, ഗിരീഷ് പിള്ള, ഷിജു സി.പി, അന്‍സാര്‍ മുഹമ്മദ്, മുജീബ് റഹ്‌മാന്‍, റംഷാദ് എ.കെ, ഷാജി എളമ്പിലായി, സാബു ചിറമേല്‍, ഫൈസല്‍ പട്ടാണ്ടി, റോണി ഡൊമിനിക്ക്, ശ്യാംജിത് കമാല്‍, വിപീഷ് പിള്ള, അജിത് കുമാര്‍, പ്രശാന്ത് ഗോപി, സുജീഷ് ബാബു, ബിജോ തോമസ്, ഷാജി മൂതല എന്നിവര്‍ അംഗങ്ങളായ വിവിധ കമ്മറ്റികള്‍ പരിപാടിയുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു.