മനാമ: ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. പ്രത്യേക പരിശോധനാ സംഘങ്ങള്‍ നടത്തിയ ഫീല്‍ഡ് സന്ദര്‍ശനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ക്കെതിരെയുള്ള നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കുട്ടികള്‍ക്ക് വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ മന്ത്രാലയത്തില്‍ നിന്ന് ഉചിതമായ ലൈസന്‍സുകള്‍ നേടണമെന്നും സുരക്ഷിത മായ പഠന അന്തരീക്ഷം ഉറപ്പാക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.