മനാമ: രാജ്യത്തെ എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതി. വിഷയത്തില്‍ ആഭ്യന്തര മന്ത്രിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (എംസിഐസിടി) മന്ത്രിതല സമിതിയുടെ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഡിജിറ്റല്‍ സുസ്ഥിരത ഉറപ്പാക്കുന്നതിന് പിന്തുണയ്ക്കുന്ന രാജാവ് ഹമദിന്റെ നിര്‍ദേശങ്ങളെ ചെയര്‍മാന്‍ പ്രശംസിച്ചു.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, കാബിനറ്റ് കാര്യ മന്ത്രി ഹമദ് അല്‍ മാല്‍ക്കി, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമ, വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ അദേല്‍ ഫഖ്റോ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐജിഎ) ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അലി അല്‍ ഖ്വയ്ദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.