മനാമ: ബഹ്റൈനില്‍ ഇന്ന് ചൂടുള്ള കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. പകല്‍ 42 ഡിഗ്രി വരെ താപനില ഉയരും. രാത്രിയില്‍ കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ആര്‍ദ്രത പരമാവധി 55 ശതമാനവും കുറഞ്ഞത് 15 ശതമാനവും ആയിരിക്കും.
പകല്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ 10 മുതല്‍ 15 നോട്ട് വരെ വേഗതയിലും രാത്രിയില്‍ 5 മുതല്‍ 10 നോട്ട് വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തിരമാലയുടെ ഉയരം തീരത്ത് 1 മുതല്‍ 2 അടി വരെയും കടലില്‍ 3 മുതല്‍ 5 അടി വരെയുമായിരിക്കും.