മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയ്ശങ്കറുമായി ടെലിഫോണില്‍ സംസാരിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചാണ് ഇരുവരും സംസാരിച്ചത്.
വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സംയുക്ത ശ്രമങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. മേഖലയിലെ വികസനങ്ങളും, സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.