മനാമ: ലോഹ വാതക സിലിണ്ടറുകള്‍ക്ക് പകരം ആധുനിക ഫൈബര്‍ഗ്ലാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതയെക്കുറിച്ചുള്ള സാങ്കേതിക പഠനം വ്യവസായ വാണിജ്യ മന്ത്രാലയം ആരംഭിച്ചു. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലാണ് ഈ സംരംഭം നിര്‍ദേശിച്ചത്.
ഫൈബര്‍ഗ്ലാസ് സിലിണ്ടറുകളുടെ സുരക്ഷയും നിയന്ത്രണപരവുമായ പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിന് മന്ത്രാലയം ഇതിനകം തന്നെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അണ്ടര്‍-സെക്രട്ടറി എമാന്‍ അല്‍ ദോസരി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.