മനാമ: ബഹ്റൈനിലുടനീളം തറനിരപ്പില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ മീറ്ററുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നു. മതിലുകളിലേക്കാണ് മാറ്റിസ്ഥാപിക്കുക. രാജ്യത്തിന്റെ യൂട്ടിലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും ആധുനികവല്‍ക്കരിക്കുന്നതിന്റെയും ഭാഗമാണ് ഈ നടപടി.
സുരക്ഷിതവും കൂടുതല്‍ അഭിഗമ്യവുമായ സ്ഥലങ്ങളില്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വൈദ്യുതി, ജല അതോറിറ്റി (ഇഡബ്ല്യുഎ) ജലകാര്യ വൈസ് പ്രസിഡന്റ് ഇബ്രാഹിം അല്‍ കാബി മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിനോട് പറഞ്ഞു. മുഹറഖ് ഗവര്‍ണറേറ്റ് മണ്ഡലം രണ്ടില്‍ നിന്നാണ് ഈ സംരംഭം ആരംഭിക്കുക.