ബഹ്‌റൈനിലെ ജീവകാരുണ്യ കൂട്ടായ്മയായ ‘പ്രതീക്ഷ ബഹ്‌റൈൻ’ സൽമാനിയയിലെ മർമറിസ് ഹാളിൽ വച്ച് സംഘടിപ്പിച്ച ഈദ് ബാൻക്വിറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രുചികരമായ ബുഫേ ഭക്ഷണത്തിനൊപ്പം ദൃശ്യ, ശ്രവ്യ വിരുന്നുകൾ കൂടിയായപ്പോൾ പങ്കെടുത്തവർക്ക് അവിസ്മരണീയമായ ഒരു പെരുന്നാൾ രാത്രിയാണ് സമ്മാനിച്ചത്.
പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം സാമൂഹിക പ്രവർത്തകനായ ശ്രീ ഫ്രാൻസിസ് കൈതാരം ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ജാതി -മത -ദേശ -രാഷ്ട്രീയ അതിർവരമ്പുകൾക്ക് അതീതമായി നിസ്വാർഥ സേവനം ചെയ്യുന്ന പ്രതീക്ഷ, മറ്റു കൂട്ടായ്മകൾക്ക് കൂടി മാതൃകയാണെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രോഗ്രാം ചെയർമാൻ കെ. ആർ നായർ അധ്യക്ഷനായിരുന്ന യോഗത്തിൽ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഐ. സി. ആർ . എഫ് ചെയർമാൻ അരുൾദാസ് തോമസ്, സാമൂഹിക പ്രവർത്തകരായ ബഷീർ ആമ്പലായി, റെഫിഖ് അബ്ദുള്ള തുടങ്ങിയവരും, ഹോപ്പിന്റെ രക്ഷാധികാരികളായ ചന്ദ്രൻ തിക്കോടി, ഷബീർ മാഹീ തുടങ്ങിയവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ചീഫ് കോ ഓർഡിനേറ്റർ ഷിബു പത്തനംതിട്ട സ്വാഗതവും, സെക്രെട്ടറി അൻസാർ മുഹമ്മദ് നന്ദിയും പറഞ്ഞു.
രാജീവ് വെള്ളിക്കൊത്തും ടീമും അവതരിപ്പിച്ച സംഗീത വിരുന്നും, കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത നിത്യങ്ങളും പരിപാടിയുടെ മാറ്റു കൂട്ടി.
നിസ്സാർ കൊല്ലം, കെ. ആർ. നായർ , സിബിൻ സലിം, ഷിബു പത്തനംതിട്ട, അൻസാർ മുഹമ്മദ് , അഷ്‌കർ പൂഴിത്തല, ജയേഷ് കുറുപ്പ്, ജോഷി നെടുവേലിൽ, സുജിത് രാജ്‍, പ്രിന്റു ഡെല്ലിസ്, റെമിൻ രാമചന്ദ്രൻ, ജാക്‌സ് മാത്യു , ഗിരീഷ് പിള്ളൈ, മുജീബ് റഹ്മാൻ, ലിജോ വർഗീസ്, സാബു ചിറമേൽ, അശോകൻ താമരക്കുളം, സുജേഷ്, വിനു ക്രിസ്റ്റി, ഷിജു, സുഹൈൽ, നിസ്സാർ മാഹീ, മോഹൻ, ടോണി, മനോജ്, അബ്ദുൾ സലാം, അസീർ, സാലിഹ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.