മനാമ: സോഷ്യല്‍ മീഡിയ ദുരുപയോഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍. സോഷ്യല്‍ മീഡിയയിലെ കുറ്റകരവും അധാര്‍മികവുമായ ഉള്ളടക്കം തടയുന്നതിന് കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് 20 എം.പിമാരാണ് ആവശ്യപ്പെട്ടത്.
ഭരണഘടനാ അവകാശങ്ങളെ മാനിക്കുന്നതിനൊപ്പം പൊതു ധാര്‍മ്മികത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗത്തിനെതിരെ എം.പിമാര്‍ മുന്നറിയിപ്പ് നല്‍കി.
സമൂഹ മാധ്യമങ്ങളില്‍ വരുന്ന ഉള്ളടക്കങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ആശങ്ക വര്‍ധിച്ച സാഹചര്യത്തിലാണ് എം.പിമാര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കൂടാതെ ഇത്തരം മാര്‍ഗങ്ങളിലൂടെ മതത്തിന്റെ പേരിലുള്ള അക്രമം, തീവ്രവാദം, പ്രകോപനം എന്നിവ നിരസിക്കാനുള്ള ആഹ്വാനങ്ങളും എം.പിമാര്‍ മുന്നോട്ടുവെച്ചു.