മനാമ: റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ആര്‍.എച്ച്.എഫ്) സ്‌പോണ്‍സര്‍ ചെയ്യുന്ന എല്ലാ കുടുംബങ്ങള്‍ക്കും ബലിപെരുന്നാള്‍ ധനസഹായം നല്‍കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. ബലിപെരുന്നാള്‍ വേളയില്‍ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഹമദ് രാജാവ് ആര്‍.എച്ച്.എഫിന് നിര്‍ദ്ദേശം നല്‍കി.
ഈ അവസരത്തില്‍ മാനുഷിക കാര്യങ്ങള്‍ക്കും യുവജനകാര്യങ്ങള്‍ക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആര്‍.എച്ച്.എഫിന്റെ തുടര്‍ച്ചയായ പിന്തുണക്കും പരിചരണത്തിനും ഹമദ് രാജാവിനോട് നന്ദി അറിയിച്ചു. നിര്‍ദേശത്തെ ആര്‍.എച്ച്.എഫ് സെക്രട്ടറി ജനറല്‍ ശൈഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫ പ്രശംസിക്കുകയും രാജാവിന്റെ ദര്‍ശനത്തിന് അനുസൃതമായി അര്‍ഹതപ്പെട്ടവര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഫൗണ്ടേഷന്റെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു.