മനാമ: നിരോധിത ട്രോളിങ് വലകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി ചെമ്മീന്‍ പിടിച്ച മൂന്നുപേരെ കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 230 കിലോ ഗ്രാം ചെമ്മീന്‍ പിടികൂടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണ്.