മനാമ: ഐ.വൈ.സി.സി ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഫ അല്‍ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആരോഗ്യപരമായ ജീവിത രീതികളില്‍ ബോധവല്‍ക്കരിക്കല്‍ ഉള്‍പ്പെടെ പ്രവാസികളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മെയ് 30 ന് ശിഫ അല്‍ ജസീറ ഹമല ബ്രാഞ്ചിലാണ് ക്യാമ്പ് നടക്കുക. ഐ.വൈ.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 47-ാ മത് സൗജന്യ മെഡിക്കല്‍ ക്യാമ്പാണിത്. ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് അടക്കമുള്ള, ദേശീയ ഭാരവാഹികളും ഹോസ്പിറ്റല്‍ പ്രതിനിധികളുമടക്കം സാമൂഹിക മേഖലകളില്‍ ഉള്ളവര്‍ പങ്കെടുക്കും.
വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും ഡോക്ടറുടെ കണ്‍സല്‍ട്ടേഷന്‍ സേവനവും സൗജന്യമായി ലഭ്യമാവുന്ന ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ നല്‍കിയ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ബഹ്റൈന്‍, ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് വിജയന്‍ ടി.പി, ജനറല്‍ സെക്രട്ടറി ഹരിശങ്കര്‍ പി.എന്‍, ട്രെഷറര്‍ ശരത് കണ്ണൂര്‍ എന്നിവര്‍ അറിയിച്ചു. 35682622, 35930418, 37149491.