മനാമ: പുതുതലമുറയെ ബാധിക്കുന്ന ലഹരി ഉപയോഗം, സ്‌ക്രീന്‍ അഡിക്ഷന്‍ തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ മനാമ ഏരിയ വനിതാ വിഭാഗം, ടീന്‍സ് ഇന്ത്യക്ക് വേണ്ടി ബോധവല്‍ക്കരണ ക്ലാസ് നടത്തി.
സിഞ്ചിലെ ഫ്രന്‍ഡ്‌സ് സെന്ററില്‍ നടന്ന പരിപാടിയില്‍ അധ്യാപികയും ട്രെയിനറുമായ നുസൈബ മൊയ്തീന്‍ ക്ലാസെടുത്തു. റിക്ലെയിം, ടേക്കിങ് ബാക്ക് കണ്‍ട്രോള്‍ ഓഫ് ലൈഫ് തുടങ്ങിയ വിഷയങ്ങളില്‍ അവബോധന ക്ലാസ് നല്‍കി.
”കുടുംബ ബന്ധം ബലമായാല്‍, ലഹരിയ്ക്ക് അവസരമേയില്ല” എന്ന സന്ദേശം ക്ലാസിന്റെ അടിസ്ഥാന ചിന്തയായിരുന്നു. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയും കുട്ടികള്‍ക്കായി സമയം നല്‍കിയും, അവരെ കേള്‍ക്കാനും, അവരുടെ മനസ്സില്‍ യഥാര്‍ത്ഥ സുരക്ഷയും ആത്മവിശ്വാസവും രൂപപ്പെടുത്തിക്കൊണ്ടും,
സംവേദനശേഷിയുള്ള കുട്ടികളെ വാര്‍ത്തെടുക്കേണ്ടതുണ്ടെന്ന് രക്ഷിതാക്കളെയും ഓര്‍മിപ്പിച്ചു.
ക്ലാസിന്റെ ഭാഗമായി ലഹരി ഉപയോഗം, സ്‌ക്രീന്‍ അഡിക്ഷന്‍, പരസ്പര ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും, വിഷയാധിഷ്ഠിത ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികളില്‍ സ്വയംബോധം, ചിന്താശക്തി, വിമര്‍ശനപരമായ ആലോചന, എന്നിവയെ ഉണര്‍ത്തുന്നതിന് സഹായിച്ചു.
പരിപാടിക്ക് സജീബ്, ബുഷ്‌റ ഹമീദ്, ഫസീല ഹാരിസ്, മെഹ്‌റ മൊയ്തീന്‍, സല്‍മ സജീബ്, സെയ്ഫുന്നിസ റഫീഖ്, റസീന അക്ബര്‍, നസീറ ഉബൈദ് എന്നിവര്‍ നേതൃത്വം നല്‍കി.