മനാമ: തുറസ്സായ സ്ഥലങ്ങളിലെ ശവസംസ്‌കാരങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍. 2018-ല്‍ ഈ രീതി നിരോധിച്ചിട്ടും തുറസ്സായ സ്ഥലങ്ങളിലെ ശവസംസ്‌കാരങ്ങള്‍ തുടരുന്നുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ഒന്നിലധികം പരിസ്ഥിതി, പൊതുജനാരോഗ്യ നിയമങ്ങള്‍ ലംഘിക്കുന്നതിനാല്‍ പൊതുസ്ഥലത്തെ ശവസംസ്‌കാരങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. പതിവായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന രീതി അസ്‌കറില്‍ തുടരുന്നുണ്ടെന്നും ഇത് ഖലീഫ ടൗണ്‍, ജാ എന്നിവയുള്‍പ്പെടെ സമീപ പ്രദേശങ്ങളിലെ താമസക്കാരില്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.