മനാമ: ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായ തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന ആഗസ്റ്റ് മാസം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മനാമയില്‍ ചേര്‍ന്ന യോഗത്തിന് ചാപ്റ്റര്‍ പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി മുജീബ് മാഹിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തില്‍ ട്രഷറര്‍ യു.കെ ബാലന്‍, ഷബീര്‍ മാഹി, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടിരി, ഷംസുദീന്‍ വി.പി എന്നിവര്‍ സംസാരിച്ചു.
രക്തദാന ക്യാമ്പിന്റെ ജനറല്‍ കണ്‍വീനര്‍ ആയി ഫൈസല്‍ പാട്ടാണ്ടിയേയും കണ്‍വീനര്‍മാരായി അനില്‍ കുമാര്‍, ഹുസ്സൈന്‍ വയനാട്, റംഷാദ് അബ്ദുല്‍ ഖാദര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
തണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജാലിസ് ഉള്ളേരിയുടെ പിതാവ് മൊയ്തു ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീജിത്ത് കണ്ണൂര്‍ നന്ദി പറഞ്ഞു.