മനാമ: ‘ആഘോഷങ്ങള്‍ എല്ലാവരുടേതുമകട്ടെ’ എന്ന പേരില്‍ പ്രവാസി വെല്‍ഫെയറിന്റെ സേവന വിഭാഗമായ വെല്‍കെയര്‍ സാധാരണ വരുമാനക്കാരായ പ്രവാസികള്‍ക്ക് സിഞ്ചിലുള്ള പ്രവാസി സെന്ററില്‍ സാഹോദര്യ ഈദ് ലഞ്ച് ഒരുക്കി. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ആഘോഷങ്ങള്‍ എല്ലാവരുടേതുമാകട്ടെ എന്ന തലക്കെട്ടില്‍ വെല്‍കെയര്‍ മുന്‍വര്‍ഷങ്ങളിലും നടത്തിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് സാഹോദര്യ ഈദ് ലഞ്ച് ഒരുക്കുന്നത്.
പ്രവാസികള്‍ക്കിടയില്‍ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യവും ഒരുമയും വളര്‍ത്തുക എന്നതാണ് സാഹോദര്യ ഈദ് ലഞ്ചിലൂടെ വെല്‍കെയര്‍ ലക്ഷ്യം വെക്കുന്നത്. സാഹോദര്യ ഈദ് ലഞ്ചുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും 36703663 എന്ന നമ്പരില്‍ ബന്ധപ്പെടാം എന്ന് വെല്‍കെയര്‍ കണ്‍വീനര്‍ മുഹമ്മദലി മലപ്പുറം അറിയിച്ചു.