മനാമ: ഗ്ലോബല്‍ എന്‍.ആര്‍.ഐ വെല്‍ഫെയര്‍ അസോസിയേഷന്‍ ബഹ്റൈന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ ”ദീപ്തം 2K25′ 2025 മെയ് 23 ന് ബഹ്‌റൈന്‍ മീഡിയാ സിറ്റിയില്‍ വെച്ച് ആഘോഷിച്ചു. പ്രസിഡന്റ് ജാബിര്‍ വൈദ്യരകത്തിന്റെ അദ്ധ്യക്ഷതയില്‍ മുന്‍ പ്രവാസി കമ്മീഷന്‍ അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. 2022-23 വര്‍ഷത്തെ സേവാ പുരസ്‌ക്കാരം വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്‍വര്‍ ശൂരനാടിന് സുബൈര്‍ കണ്ണൂരും 2024-25 വര്‍ഷത്തെ സേവാ പുരസ്‌ക്കാരം ജീവകാരുണ്യ പ്രവര്‍ത്തകനായ മജീദ് തണലിന് പ്രസിഡന്റ് ജാബിര്‍ വൈദ്യരകത്തും നല്‍കി ആദരിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ ബഷീര്‍ അമ്പലായി, ഫ്രാന്‍സിസ് കൈതാരത്ത് ആശംസയും ജനറല്‍ സെക്രട്ടറി ഗ്ലാഡ്സ്റ്റണ്‍ റിക്കി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സിയാദ് ബഷീര്‍ നന്ദിയും അറിയിച്ചു. പ്രസ്തുത ചടങ്ങില്‍ വിവിധ മേഖലകളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഗ്രൂപ്പിലെ അംഗങ്ങളായ അരുണ്‍ പ്രകാശ്, പ്രജീഷ് തിക്കോടി, രമേശന്‍ വെള്ളികുളങ്ങര, ശിഹാബ് അലി താന, റഫീക്ക് ധര്‍മ്മടം, ഹഫ്‌സ എ റഹ്‌മാന്‍, ഗോപി പികെ, മുഹമ്മദലി സിഎച്ച് ആയഞ്ചേരി, മുഹമ്മദലി കാപ്പാട്, ജോജിഷ് മേപ്പയ്യൂര്‍, ചന്ദ്രന്‍ ചെറിയാണ്ടി, അജിത് കുമാര്‍ കൃഷ്ണഗിരി, റോഷ്‌നാര അഫ്‌സല്‍, ഇബ്രാഹിം വയനാട് എന്നിവര്‍ക്ക് മൊമന്റോ നല്‍കി ആദരിക്കുകയും ചെയ്തു.
38 വര്‍ഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ജോസ് മാത്യുവിന് മൊമന്റോ നല്‍കി ആദരിക്കുകയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജബ്ബാര്‍ കുട്ടീസ്, അവതാരകന്‍ രാജീവ് കെ.പി എന്നിവര്‍ക്കും മൊമന്റോ നല്‍കുകയും നാട്ടില്‍ നിന്നും വന്ന ജോയിന്റ് സെക്രട്ടറി നിഷ ഗ്ലാഡ്സ്റ്റണിന്റെ മാതാവ് ആനീസ് പ്രകാശ് വയനാടിനും ശിഹാബ് അലിയുടെ മാതാവ് സുബൈദ താനയ്ക്കും ജസീല്‍ വൈദ്യരകത്തിന്റെ മാതാവ് സാബിറ പിഎംനും പൊന്നാട നല്‍കി ആദരിക്കുകയും ചെയ്തു.
ബിഎംസി അധ്യാപകരും ബഹ്റൈനിലെ പ്രശസ്തരായ കലാകാരന്മാരും കുട്ടികളും അവതരിപ്പിച്ച മനോഹരമായ കലാവിരുന്നുകള്‍ പരിപാടിക്ക് പ്രത്യേക മികവ് നല്‍കി. കലാപരിപാടികള്‍, സൗഹൃദ സംഭാഷണങ്ങള്‍, മ്യൂസിക് വിരുന്ന് തുടങ്ങിയവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. കലാ പരിപാടികള്‍ അവതരിപ്പിച്ച മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി ആദരിക്കുകയും ചെയ്തു. പ്രോഗ്രാമിന് ജിഎന്‍ആര്‍ഐയിലെ എക്‌സിക്യുട്ടീവ് അംഗങ്ങള്‍, മെമ്പര്‍മാര്‍, ലേഡീസ് വിംഗ് പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കുകയും അവതാരകനായ രാജീവ് കെ.പി പരിപാടികള്‍ നിയന്ത്രിക്കുകയും ചെയ്തു.