മര്‍കസ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ഡയറക്ടറേറ്റ് പുനസംഘടിപ്പിച്ചു

WhatsApp Image 2025-05-26 at 9.14.12 AM

മനാമ: മര്‍കസ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ഡയറക്ടറേറ്റ് പുനസംഘടിപ്പിച്ചു. അഡ്വ. എം.സി അബ്ദുല്‍ കരീം (പ്രസിഡന്റ്), അബ്ദു റഹീം സഖാഫി വരവൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഭാരവാഹികളായി അബ്ദുറസാഖ് ഹാജി ഇടിയങ്ങര, ഷംസുദ്ദീന്‍ സഖാഫി കൊല്ലം (സപ്പോര്‍ട്ട് & സര്‍വീസ്), കെ.പി മുസ്തഫ ഹാജി, ശമീര്‍ പന്നൂര്‍ (പി.ആര്‍ & മീഡിയ), ജമാല്‍ വിട്ടല്‍, അഷ്‌റഫ് മങ്കര (എക്‌സലന്‍സി & ഇന്റര്‍ സ്റ്റേറ്റ്), മുഹമ്മദ് കുട്ടി ഹാജി, വിപികെ മുഹമ്മദ് (നോളജ്) എന്നിവരെയും കാബിനറ്റ് അംഗങ്ങളായി കെ.സി സൈനുദ്ധീന്‍ സഖാഫി, പി.എം സുലൈമാന്‍ ഹാജി, അബൂബക്കര്‍ ലത്വീഫി, അഷ്‌റഫ് സിഎച്ച്, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവരെയും തെരെഞ്ഞെടുത്തു.

മര്‍കസ് പി.ആര്‍.ഒ മര്‍സൂഖ് സഅദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചാപ്റ്റര്‍ ജനറല്‍ കൗണ്‍സില്‍ ഐ.സി.എഫ് നാഷനല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി ഉദ്ഘാടനം ചെയ്തു, അബ്ദു റഹീം സഖാഫി, അബ്ദുറസാഖ് ഹാജി, ഷംസു മാമ്പ, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ വിവിധ സമിതി റിപ്പോര്‍ട്ടുകളും അബ്ദുല്‍ ഹകീം സഖാഫി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഉസ്മാന്‍ സഖാഫി തളിപ്പറമ്പ്, റഫീക്ക് ലത്വീഫി വരവൂര്‍, ശമീര്‍ പന്നൂര്‍, പി.എം സുലൈമാന്‍ ഹാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദു റഹീം സഖാഫി സ്വാഗതവും ഷംസുദ്ധീന്‍ സഖാഫി നന്ദിയും പറഞ്ഞു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!