മനാമ: 47 വര്‍ഷങ്ങള്‍ക്ക് ശേഷം വില്യം ജോണ്‍സ് കപ്പില്‍ പങ്കെടുക്കാനൊരുങ്ങി ബഹ്റൈന്‍ ബാസ്ക്കറ്റ്ബോള്‍ ടീം. ജൂലൈ 12 മുതല്‍ തായ്വാനിലാണ് വില്യം ജോണ്‍സ് കപ്പിന്റെ 44-ാമത് പതിപ്പ് നടക്കുക.
ചൈനീസ് തായ്പേയ് ബാസ്കറ്റ്ബോള്‍ അസോസിയേഷന് (സി.ടി.ബി.എ) സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ജൂലൈ 20 നാണ് അവസാനിക്കുക. 1978-ലെ പതിപ്പില്‍ ആദ്യമായി പങ്കെടുത്ത ശേഷം, വില്യം ജോണ്‍സ് കപ്പില്‍ ബഹ്റൈന്‍ പങ്കെടുക്കുന്ന രണ്ടാമത്തെ മത്സരമാണിത്. അന്ന് ടീമിന് ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിച്ചിരുന്നു.
1977ല്‍ ആരംഭിച്ച വില്യം ജോണ്‍സ് കപ്പ് അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോള്‍ മത്സരങ്ങളില്‍ ഒന്നാണ്. അന്താരാഷ്ട്ര ബാസ്കറ്റ്ബോള്‍ ഫെഡറേഷന്റെ (ഫിബ) സ്ഥാപകരിലൊരാളായ റെനാറ്റോ വില്യം ജോണ്‍സിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.