മനാമ: കേരള നേറ്റീവ് ബോള്‍ അസോസിയേഷന്റെ (KNBA) ആഭിമുഖ്യത്തില്‍ നടത്തുന്ന നാലാമത് പറമ്പാട്ട് ദേവസ്യ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള നാടന്‍ പന്തുകളി ടൂര്‍ണ്ണമെന്റ് 23.05.2025 ന് KNBA ഗ്രൗണ്ടില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിബു തോമസ് സ്പോണ്സര് ചെയ്യുന്ന ഒന്നാം സമ്മാനം പറമ്പാട്ട് ദേവസ്യ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയും, വിനോദ് വര്‍ഗീസ് ഈരാച്ചേരിയില്‍ സ്പോണ്സര് ചെയ്യുന്ന രണ്ടാം സമ്മാനം കെഇ വര്‍ഗീസ് ഈരാച്ചേരിയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കും വേണ്ടിയാണ്. ഈ മത്സരമാമാങ്കത്തില്‍ കുഴിമറ്റം, കമ്പംമേട്, കൊല്ലാട് ബോയ്സ് എന്നീ ടീമുകള്‍ മാറ്റുരയ്ക്കുന്നു.
ടൂര്‍ണമെന്റ് ഉദ്ഘാടനം സലാം മമ്പാട്ട്മൂലയും (മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് അസോസിയേഷന് MCMA പ്രസിഡന്റ്)
മണിക്കുട്ടനും (ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം, കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ) എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ആദ്യ മത്സരത്തില്‍ കുഴിമറ്റം ടീമിനെ പരാജയപ്പെടുത്തി കമ്പംമേട് ടീം വിജയിച്ചു എന്ന് ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ക്രിസ്റ്റി വര്‍ക്കി ജോസഫ് അറിയിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ മത്സരമാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചെയര്മാന് രഞ്ജിത്ത് കുരുവിള, രക്ഷാധികാരികളായ മോബി കുര്യാക്കോസ്, ഷോണ്‍ പുന്നൂസ്, പ്രസിഡന്റ് വിനു, സെക്രട്ടറി ഷിജോ തോമസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിനു- 32293242 (പ്രസിഡന്റ് KNBA) ഷിജോ- 66623662 (സെക്രട്ടറി KNBA) ക്രിസ്റ്റി വര്‍ക്കി ജോസഫ്- 34240084 (ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.