മനാമ: ആലപ്പുഴ ജില്ലാക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ‘മേടനിലാവ് 2025’ എന്ന പേരില്‍ ഈ വര്‍ഷത്തെ വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷം സംഘടിപ്പിച്ചു. സഗയ്യയിലെ അപ്പാപ്പന്‍സ് പാര്‍ട്ടി ഹാളില്‍ നടന്ന പരിപാടിയില്‍ ഇരുന്നൂറോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലിം അധ്യക്ഷനായ ചടങ്ങില്‍ രക്ഷാധികാരി അലക്സ് ബേബി ഭദ്രദീപം കൊളുത്തി ‘മേടനിലാവ് 2025’ ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ആലപ്പി ജനറല്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ട്രെഷറര്‍ ബോണി മുളപ്പാംപള്ളില്‍ നന്ദിയും പറഞ്ഞു. ലോകകേരള സഭാംഗവും വോയ്സ് ഓഫ് ആലപ്പി എക്‌സിക്യൂട്ടീവ് മെമ്പറുമായ ജേക്കബ് മാത്യു, കലാവിഭാഗം സെക്രട്ടറി ദീപക് തണല്‍, ലേഡീസ് വിങ് ചീഫ് കോര്‍ഡിനേറ്റര്‍ രശ്മി അനൂപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വോയ്സ് ഓഫ് ആലപ്പി അംഗങ്ങളുടെയും കുട്ടികളുടെയും വിധങ്ങളായ കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി. മേടനിലാവ് കണ്‍വീനര്‍ സന്തോഷ് ബാബു നേതൃത്വം നല്‍കി. അനുഷ സന്തോഷ് ബാബു, ഗിരീഷ് ബാബു എന്നിവര്‍ അവതാരകരായി. വോയ്സ് ഓഫ് ആലപ്പി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, ലേഡീസ് വിങ് എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.