ദുബായിൽ വാഹനാപകടം, മരണം 17 ആയി; നാല് മലയാളികൾ അടക്കം 8 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു

ദുബായ്: ഒമാനിൽ യാത്ര കഴിഞ്ഞ് 31 യാത്രക്കാരുമായി വന്ന ബസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയ്യ എക്സിറ്റിൽ വൈകിട്ട് 5.40 ന് വാഹനാപകടത്തിൽ പെടുകയും ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചു പേരിൽ രണ്ടു പേർ കൂടി മരണപ്പെടുകയും ചെയ്തു. ഇപ്പോൾ മരിച്ചവരുടെ എണ്ണം 17 ആയി.

മരണപ്പെട്ടവരിൽ ഇതുവരെ തിരിച്ചറിഞ്ഞവരിൽ നാല് മലയാളികളടക്കം എട്ട്‌ ഇന്ത്യക്കാരുണ്ട്‌. ദീപക്‌ കുമാർ, ജമാലുദ്ധീൻ, വാസുദേവൻ, തിലകൻ എന്നീ മലയാളികളുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്‌. മരണപ്പെട്ടവരിൽ ഇന്ത്യക്കാർക്ക്‌ പുറമെ ഒരു ഒമാൻ സ്വദേശി, ഒരു ഐർലണ്ട്‌ സ്വദേശി,
രണ്ട് പാക്കിസ്ഥാൻ സ്വദേശികൾ എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്‌.

അഞ്ച് ‌മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാൻ ബാക്കിയുണ്ട്‌.മരണപ്പെട്ട ദീപകിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ്‌ റാഷിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്‌. ഇന്ത്യൻ കൗൺസിലേറ്റ്‌ ജനറൽ വിപുൽ അടക്കമുള്ള ഉദ്യോഗസ്തർ ഹോസ്പിറ്റലിൽ എത്തി വേണ്ടനടപടികൾക്ക്‌ മേൽനോട്ടം നടത്തി. വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആറോളം മലയാളികളും ദീപ കുമാറിന്റെ കുടുംബവും തലനാരക്ക് രക്ഷപെടുകയായിരുന്നു.

ദുബായിലെ സി എം എസ് മാനുഫാക്ച്ചറിങ് കമ്പനിയിൽ അക്കൗണ്ടന്റ് ജെനറൽ ആയി വർക് ചെയ്ത് വരികയായിരുന്നു തിരുവനന്തപുരം സ്വദേശി ദീപ കുമാർ.