മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ 29 പേര്‍ അറസ്റ്റില്‍. ഒരു ഭക്ഷ്യ വിതരണ കമ്പനിയുടെ ഉടമകള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായത്. കമ്പനിയുടെ വെയര്‍ഹൗസും അതിന്റെ എല്ലാ ഭക്ഷ്യ ചില്ലറ വില്‍പ്പന ശാലകളും പിടിച്ചെടുക്കാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
അല്‍ഡായിസി മാര്‍ക്കറ്റ്‌സ് എന്നാണ് നടപടി നേരിട്ട കമ്പനിയുടെ പേര്. അതിന്റെ വെയര്‍ഹൗസ് അല്‍ഡായിസി ഡിസ്ട്രിബ്യൂഷന്‍ എന്നാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാലാവധി കഴിഞ്ഞ സാധനങ്ങള്‍ കൈവശം വച്ചതിനും തീയതികള്‍ മാറ്റി വില്‍പന നടത്തിയതിനും അന്വേഷണം ആരംഭിച്ചതായി ഫസ്റ്റ് ചീഫ് പ്രോസിക്യൂട്ടറും അസിസ്റ്റന്റ് അറ്റോര്‍ണി ജനറലുമായ വെയ്ല്‍ ബുവാലെ പറഞ്ഞു.