വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗണ്‍ ഏരിയ കമ്മറ്റി ‘സൗഹൃദം 2025’ സംഘടിപ്പിച്ചു

WhatsApp Image 2025-05-28 at 6.06.12 PM

മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളില്‍ നിറസാന്നിദ്ധ്യമായ വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗണ്‍ ഏരിയ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. സൗഹൃദം 2025 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹമദ് ടൗണ്‍ ഏരിയയുടെ പ്രവര്‍ത്തനോദ്ഘാടനവും നടന്നു. സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പടെ നൂറിലധികം പേര്‍ പങ്കെടുത്തു.

ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് ഷെഫീഖ് സൈദുകുഞ്ഞ് അധ്യക്ഷത വഹിച്ച പൊതുയോഗത്തിന് ഏരിയ സെക്രട്ടറി പ്രവീണ്‍ പ്രസാദ് സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ് അനൂപ് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.

വോയ്സ് ഓഫ് ആലപ്പി ജോയിന്‍ സെക്രട്ടറി ജോഷി നെടുവേലില്‍, ചാരിറ്റി വിംഗ് കണ്‍വീനര്‍ അജിത് കുമാര്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ദീപക് തണല്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി സന്തോഷ് ബാബു, ലേഡീസ് വിംഗ് ചീഫ് കോര്‍ഡിനേറ്റര്‍ രശ്മി അനൂപ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സാരംഗ് രമേശ് നന്ദി പറഞ്ഞു.

കുട്ടികളുടെ നൃത്തനൃത്യങ്ങളും, നര്‍മ്മ ബഹ്റൈന്‍ ബാന്‍ഡ് അവതരിപ്പിച്ച ഗാനമേളയും, വയലിനിസ്റ്റ് അനില്‍കുമാറിന്റെ വയലിന്‍ ഫ്യൂഷന്‍ പ്രകടനവും ഉള്‍പ്പടെ ഒട്ടേറെ കലാപരിപാടികള്‍ പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി. ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് പുഷ്പാംഗദന്‍, വിഷ്ണു രാധാകൃഷ്ണന്‍, സജീവ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!