മനാമ: പൊതു സുരക്ഷയെയും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ ഉയര്‍ത്തുന്ന അപകടസാധ്യതകളും കണക്കിലെടുത്ത് മുഹറഖില്‍ കൂടുതല്‍ കാര്യക്ഷമമായ പൊളിക്കല്‍ നിയമങ്ങള്‍ വേണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഭരണപരമായ തീരുമാനങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ പ്രസ്താവിക്കണമെന്ന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു.
അതേസമയം, കെട്ടിടങ്ങള്‍ പൈതൃക സ്ഥലങ്ങളാക്കി മാറ്റാന്‍ യോഗ്യമാണോ എന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു പ്രക്രിയയുണ്ടെന്ന് മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഗല്ലാഫ് പറഞ്ഞു.