ബഹ്റൈന്‍ പ്രതിഭ ‘അരങ്ങ് 2025’ ഗ്രാന്‍ഡ്ഫിനാലെ നാളെ; ജാസി ഗിഫ്റ്റ് പങ്കെടുക്കും

WhatsApp Image 2025-05-29 at 1.39.55 AM

മനാമ: ബഹ്റൈന്‍ പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 ജനുവരി മുതല്‍ നടന്നു വരുന്ന അരങ്ങ് 2025 എന്ന കലാ, കായിക, സാഹിത്യ രചന മത്സരങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെ നാളെ വൈകുന്നേരം 5 മണി മുതല്‍ സല്‍മാബാദിലെ ഗള്‍ഫ് എയര്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡോ. ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത നിശയും മറ്റു കലാ പരിപാടികളും ഫിനാലെയുടെ ഭാഗമായി നടക്കും. പ്രതിഭയുടെ റിഫ മേഖലയിലെ ഏഴ് യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള നിരവധിയായ കലാ, കായിക, സാഹിത്യ മത്സരങ്ങളാണ് കഴിഞ്ഞ നാല് മാസക്കാലയളവില്‍ സംഘടിപ്പിക്കപ്പെട്ടത്.

പ്രദേശത്തെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സര്‍ഗ്ഗാത്മകതയെ പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അരങ്ങ് 2025 എന്ന പരിപാടിയിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സംഘാടകര്‍ അറിയിച്ചു. ഗ്രാന്‍ഡ്ഫിനാലെയിലേക്ക് മുഴുവന്‍ കലാപ്രേമികളേയും ക്ഷണിക്കുന്നതായും പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സ്ന്‍ ഷീബ രാജീവന്‍, ജനറല്‍ കണ്‍വീനര്‍ ജയേഷ് വി കെ, പ്രതിഭ റിഫ മേഖല സെക്രട്ടറി മഹേഷ് കെ വി, പ്രസിഡന്റ് ഷിജു പിണറായി, ട്രഷറര്‍ ബാബു വി ടി എന്നിവര്‍ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!