ബഹ്റൈന്‍: ബഹ്റൈനില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ഉള്‍പ്പെട്ട മനുഷ്യക്കടത്ത് കേസില്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം പൂര്‍ത്തിയായി. മനുഷ്യക്കടത്ത് വിരുദ്ധ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറി. കേസില്‍ ആദ്യത്തെ വാദം കേള്‍ക്കല്‍ ജൂണ്‍ 3ന് നടക്കും.
സാമ്പത്തിക ലാഭത്തിനായി പ്രതികള്‍ ഒരു സ്ത്രീയെ നിയമവിരുദ്ധവും അധാര്‍മികവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച് മനുഷ്യക്കടത്ത് നടത്തി എന്നാണ് കേസ്. കേസില്‍ മനുഷ്യക്കടത്ത് വിരുദ്ധ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം ആരംഭിച്ചു.
കേസില്‍ അന്വേഷണ സംഘം ഇരയുടെ മൊഴി രേഖപ്പെടുത്തുകയും സംരക്ഷണ നടപടികളുടെ ഭാഗമായി മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതി നടത്തുന്ന അഭയകേന്ദ്രത്തില്‍ ഇവരെ പ്രവേശിപ്പിക്കുകയും ചെയ്തു.