മനാമ: ബഹ്റൈന്‍ പൗരന്മാര്ക്ക് ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതി. ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങാണ് ബഹ്റൈനടക്കമുള്ള ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്ക്ക് ചൈനയിലേക്ക് വിസ രഹിത യാത്ര അനുമതി പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്കാണ് അനുമതി.
2025 ജൂണ്‍ 9 മുതല്‍ 2026 ജൂണ്‍ 8 വരെ ഈ അനുമതി നിലനില്ക്കും. നേരത്തേ യു.എ.ഇക്കും ഖത്തറിനും പൂര്‍ണ വിസ ഇളവുകള്‍ ചൈന നല്‍കിയിരുന്നു. നിലവില്‍ ബഹ്റൈന്‍, സൗദി, കുവൈത്ത്, ഒമാന്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപിച്ചത്. സാധാരണ പാസ്പോര്‍ട്ടുള്ള ആര്‍ക്കും ബിസിനസ്, ടൂറിസം, കുടുംബ സന്ദര്‍ശനം തുടങ്ങി അനുവദനീയമായ ഏതൊരു കാരണത്തിനും 30 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് തുടരാമെന്ന് മാവോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ആളുകള്‍ തമ്മിലുള്ള വിനിമയം കൂടുതല്‍ സുഗമമാക്കുന്നതിനായി ചൈന വിസ രഹിത നയം വികസിപ്പിക്കാന്‍ തീരുമാനിച്ചു’ എന്ന് മാവോ പറഞ്ഞു. എല്ലാ ജി.സി.സി അംഗരാജ്യങ്ങള്‍ക്കും ചൈന ഇപ്പോള്‍ വിസ രഹിത യാത്രാ അനുമതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.