മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ഇന്ത്യന്‍ നിയമ-നീതിന്യായ മന്ത്രിയും പാര്‍ലമെന്ററി കാര്യ സഹമന്ത്രിയുമായ അര്‍ജുന്‍ റാം മേഘ്വാളും കൂടിക്കാഴ്ച നടത്തി. ഗുദൈബിയ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ബഹ്റൈന്‍ രാജ്യത്തിനും ഇന്ത്യയ്ക്കും ഇടയിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ശക്തി കിരീടാവകാശി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദീര്‍ഘകാല ബന്ധം, പ്രത്യേകിച്ച് ജുഡീഷ്യല്‍, തര്‍ക്ക പരിഹാര മേഖലകളില്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അര്‍ജുന്‍ റാം മേഘ്വാളിന്റെ സന്ദര്‍ശനം. ബഹ്റൈന്‍ രാജ്യാന്തര തര്‍ക്ക പരിഹാര കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍ പ്രൊഫസര്‍ മാരികെ പോള്‍സണ്‍ മന്ത്രിയെ സ്വീകരിച്ചത്.