ദുബായിൽ ബസ് അപകടത്തിൽ മരണപ്പെട്ട മലയാളികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോർക്ക അധികൃതർ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിവരമനുസരിച്ച് 8 മലയാളികൾ മരണപ്പെട്ടിട്ടുണ്ട്. ദുബായിൽ രണ്ട് ദിവസം അവധിയായതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. എങ്കിലും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നോർക്ക അധികൃതർ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
