മനാമ: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിനും പൊതു സദാചാരം ലംഘിക്കുന്ന പ്രവൃത്തികള്‍ ചെയ്തതിനും രണ്ട് പേര്‍ അറസ്റ്റില്‍. ആന്റി സൈബര്‍ ക്രൈംസ് ഡയറക്ടറേറ്റാണ് ഇവരെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം എക്സില്‍ അറിയിച്ചു.