പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂണ്‍ 12 മുതല്‍

New Project (6)

മനാമ: ബഹ്റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂണ്‍ 12,13,14, 15 എന്നീ തീയതികളില്‍ നടത്തും. നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങള്‍ അരങ്ങേറുന്ന നാടകോത്സവത്തിന്റെ ആദ്യദിനം അനില്‍കുമാര്‍ ടിപി എളേറ്റിലിന്റെ രചനയില്‍ സജീഷ് തീക്കുനി സംവിധാനം ചെയ്യുന്ന ‘തിട്ടൂരകറുപ്പ്’ എ. ശാന്തകുമാറിന്റെ രചനക്ക് രമേഷ് ബേബിക്കുട്ടന്‍ സംവിധാനം ചെയ്യുന്ന ‘ വീടുകള്‍ക്കെന്തു പേരിടും’ എന്ന നാടകവും അരങ്ങേറുന്നു.

രണ്ടാ ദിനമായ ജൂണ്‍ 13 വെള്ളിയാഴ്ച അനീഷ് മൂപ്പന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഹാര്‍വെസ്റ്റ്’ തുടര്‍ന്ന് ആശാമോന്‍ കൊടുങ്ങല്ലൂര്‍ രചന നിര്‍വഹിച്ച് ഹരീഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘നാവ്’ എന്നീ നാടകങ്ങളും അവതരിപ്പിക്കപ്പെടുന്നു.

നാടകോത്സവത്തിന്റെ മൂന്നാം ദിനം ആദ്യമെത്തുക വിഷ്ണു നാടകഗ്രാമം സംവിധാനം ചെയ്യുന്ന, വിഖ്യാത നാടക രചയിതാവായ മൗറീസ് മെയ്റ്റര്‍ലിങ്ക് എഴുതിയ ‘The Miracle of Saint Anthony’ എന്ന നാടകത്തിന്റെ സ്വതന്ത്ര നാടകാവിഷ്‌കാരമായ ”Miracles of ]pWymf³’ എന്ന നാടകമാണ്. രണ്ടാമതായി എമില്‍ മാധവിയുടെ രചനയില്‍ നജീബ് മീരാന്‍ സംവിധാനം ചെയ്യുന്ന ‘സ്വപ്ന ദംശനം’ എന്ന നാടകവും അരങ്ങേറുന്നു.

നാടകോത്സവത്തിന്റെ അവസാന ദിവസം ആദ്യമെത്തുന്ന നാടകം പ്രജിത്ത് നമ്പ്യാര്‍ രചന നിര്‍വഹിച്ച് ഷാഗിത്ത് രമേഷ് സംവിധാനം ചെയ്യുന്ന ‘കത്രിക’ തുടര്‍ന്ന് ഹരികുമാര്‍ കിടങ്ങൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ബഥേല്‍ ‘ എന്നീ നാടകത്തോടെ ഈ വര്‍ഷത്തെ പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവത്തിന് തിരശ്ശീല വീഴും.

നൂറില്‍ പരം കലാകാരന്‍മാര്‍ അരങ്ങിലും അണിയറയിലും പങ്കെടുക്കുന്ന ഈ നാടകോത്സവത്തിന്റെ വിജയത്തിനായി എല്ലാ നാടകാസ്വാദകരെയും ഏറ്റവും സ്‌നേഹപൂര്‍വം ബഹ്റൈന്‍ കേരളീയ സമാജത്തിലെ ഈ നാടകരാവുകളിലേക്ക് സ്വാഗതം ചെയ്യുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!