ബഹ്റൈന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ വിജയികളെ അനുമോദിച്ചു

WhatsApp Image 2025-06-01 at 10.33.23 PM

കണ്ണൂര്‍ സിറ്റി: ബഹ്റൈന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ, അംഗങ്ങളുടെ മക്കളില്‍ 2024-25 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസ്സ് വിജയികള്‍ക്കായുള്ള അനുമോദനവും സ്‌നേഹോപഹാര വിതരണ ചടങ്ങും നടത്തി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ മേഖല കണ്ടെത്തുന്നതിന് രക്ഷിതാക്കളുടെ താല്‍പര്യം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതെ അവരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് കൊടുക്കേണ്ടതിനെ കുറിച്ചും, ഉയര്‍ന്നു വരുന്ന ലഹരി ഉപയോഗത്തെയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ബോധവത്കരിക്കുന്നതിലും നമുക്കുള്ള പങ്കിനെയും ഉത്തരവാദിത്തക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീമ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ദീനുല്‍ ഇസ്ലാം സഭ ജനറല്‍ സെക്രട്ടറി സി സമീര്‍, അധ്യാപകനും എഴുത്തുക്കാരനുമായ ഒ അബൂട്ടി, അറക്കല്‍ ഡിവിഷന്‍ കൗണ്‍സിലര്‍ അഷ്റഫ് ചിറ്റുള്ളി, സാമൂഹ്യ പ്രവര്‍ത്തകന്‍ ടിഎം റഷീദ്, സ്‌നേഹ സല്ലാപം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധികളായ അബു അല്‍മാസ്, അബ്ദുല്‍ ഖല്ലാഖ്, മുനീര്‍ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള ഉപഹാര വിതരണം മേയര്‍ നിര്‍വഹിച്ചു.

കൂട്ടായ്മയുടെ ആദരം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് മേയര്‍ക്ക് നല്‍കി. കണ്ണൂര്‍ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നസീര്‍ പികെ സ്വാഗതം പറഞ്ഞു. അന്‍സാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുര്‍ഷിദ് നന്ദി പറഞ്ഞു. ഫസ്ലീം എംഇ, സര്‍ഫ്രാസ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!