മനാമ: ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം 10, 12 ക്ലാസുകളില്‍ ബഹ്‌റൈനിലെയും നാട്ടിലെയും വിവിധ വിദ്യാലയങ്ങളില്‍ പഠിച്ച് ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. ഉമ്മുല്‍ ഹസം കിംസ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഉന്നത വിജയം നേടിയ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും പ്രശസ്തി പത്രവും ചടങ്ങില്‍ നല്‍കി അനുമോദിച്ചു.
ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ മേനോന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കൂട്ടായ്മയുടെ രക്ഷാധികാരി ബഷീര്‍ അമ്പലായി ആമുഖപ്രസംഗം നടത്തി. കൂട്ടായ്മയുടെ രക്ഷാധികാരിയും സീനിയര്‍ അംഗവുമായ മുഹമ്മദലി കെ.ടി ലോഗോ അനാച്ഛാദനം ചെയ്തു. ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം ജനറല്‍ സെക്രട്ടറി ഷമീര്‍ പൊട്ടച്ചോല സ്വാഗത പ്രസംഗം നടത്തിയ പരിപാടിയില്‍ പ്രസിഡന്റ് സലാം മുമ്പാട്ടുമൂല അധ്യക്ഷനായിരുന്നു.
ഫസലുല്‍ ഹഖ് കോര്‍ഡിനേറ്റര്‍ ആയ പരിപാടിയില്‍ മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ബിനു കുന്നന്താനം, മുഹമ്മദ് അലി എന്‍.കെ (മലപ്പുറം), ബദറുദ്ദീന്‍ പൂവാര്‍, ജവാദ് വക്കം, ജേക്കബ് തേക്കുതോട്, മണിക്കുട്ടന്‍, മൊയ്തീന്‍ ഹാജി കട്ടുംതാഴ, കാത്തു സച്ചിന്‍ ദേവ്, റഷീദ് മാഹി, ഹുസ്സൈന്‍ വയനാട്, മൊയ്തു തിരുവള്ളൂര്‍, ഷറഫ് അല് കുഞ്ഞു തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഓര്‍ഗനൈസിങ് സെക്രട്ടറി മന്‍ഷീര്‍ കൊണ്ടോട്ടി, ട്രഷറര്‍ അലി അഷറഫ്, വൈസ് പ്രസിഡന്റ്മരായ മുനീര്‍ ഒരവക്കോട്ടില്‍, രാജേഷ് വികെ, സകരിയ്യ പൊന്നാനി, സെക്രട്ടറി ഷബീര്‍ മുക്കന്‍ മറ്റു ഭാരവാഹികളായ അഷറഫ് കുന്നത്ത് പറമ്പില്‍, ജഷീര്‍ ചങ്ങരംകുളം, വാഹിദ് ബിയ്യത്തില്‍, റസാഖ് പൊന്നാനി, രഘുനാഥ്, ഇസ്സുദ്ദീന്‍ പാലത്തിങ്ങല്‍, പി. മുജീബ്‌റഹ്‌മാന്‍ പുറത്തൂര്‍, ബഷീര്‍ തറമ്മല്‍, സാജിദ് കരുളായി, ഫിറോസ് വെളിയങ്കോട്, ആബിദ് താനാളൂര്‍, മനു തറയത്ത്, രജീഷ് ആര്‍ പി, ബാബു എം.കെ, മഹ്റൂഫ് അലി, റഷീദ്, ബക്കര്‍, മമ്മുകുട്ടി ജോമോന്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.